ദലിത്–മറാഠാ സംഘർഷം രാജ്യസഭ പ്രക്ഷുബ്‌ധം

0
58

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൂനയിൽ ഭീമ കോറെഗാവ് യുദ്ധവാർഷികം ആഘോഷിക്കുന്നതിനിടെ ദളിതർക്കു നേരെ നടന്ന അക്രമം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളുടെ ബഹളം. പ്രതിപക്ഷ ബഹളത്തെ തുടർന്നു സഭ പലതവണ ഇന്നു നിർത്തിവച്ചു. ഇതോടെ മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ സാധിച്ചില്ല.

മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ പാസാക്കാൻ ശ്രമിക്കുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞിരുന്നു. പ്രതിപക്ഷം ബിൽ മുടക്കാൻ ശ്രമിക്കുന്നതായും അനന്ത് കുമാർ ആരോപിച്ചു.

ദേശീയതലത്തിൽത്തന്നെ ചർച്ചയായ വിഷയത്തിൽ പ്രതികരിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യ സഭയിൽ പ്രതിപക്ഷം വിമർശിച്ചു.തീവ്ര ഹിന്ദുത്വവാദവുമായി രംഗത്തുള്ള ആർഎസ്എസാണ് രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ലോക്സഭയിൽ ഈ ആരോപണം ഉന്നയിച്ചത്….