നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പുതിയ വെളിപ്പെടുത്തലുമായി യുവതി

0
49

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി. പെരുമ്പാവൂര്‍ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെ.വി നിഷയാണ് വാര്‍ത്ത സമ്മേളനത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയായിരുന്നുവെന്നും ഇതാണ് കൊല്ലപ്പെടാന്‍ കാരണമെന്നും നിഷ പറയുന്നു. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് പാറമടയിലേക്ക് വലിച്ചെറിയുന്നതിന് അവള്‍ ദൃക്‌സാക്ഷിയായിരുന്നു. ഇതിന് തെളിവ് ശേഖരിക്കുന്നതിനു വേണ്ടിയാണ് അവള്‍ പെന്‍ക്യാമറ വാങ്ങിയത്. ഇക്കാര്യം വീട്ടുകാര്‍ക്കും അറിയാം. എന്നാല്‍ ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടും കാര്യമായെടുത്തില്ലെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും നിഷ വ്യക്തമാക്കി.