പി.​ജ​യ​രാ​ജ​നെ മ​ഹ​ത്വ​വ​ത്ക്ക​രി​ക്കാ​ൻ ശ്ര​മം; കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ചർച്ചയാകും

0
52

ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നെ​തി​രെ​യു​ള്ള സം​സ്ഥാ​ന സ​മി​തി​യു​ടെ ന​ട​പ​ടി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​യാ​യേ​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി ന​ട​പ​ടി ബ്രാ​ഞ്ചു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു തു​ട​ങ്ങി. സി​പി​എം ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ ചി​ല തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ എ​ന്ന പേ​രി​ലു​ള്ള കു​റി​പ്പാ​ണു ബ്രാ​ഞ്ചു​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നാ​യി ഒ​രു​ങ്ങു​ന്പോ​ഴാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് എ​തി​രെ​യു​ള്ള കു​റി​പ്പ് ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു തു​ട​ങ്ങി​യ​ത്. നി​ല​വി​ലു​ള്ള സം​ഘ​ട​നാ രീ​തി​ക്ക് വി​രു​ദ്ധ​മാ​യാ​ണ് പി.​ജ​യ​രാ​ജ​നെ മ​ഹ​ത്വ​വ​ത്ക്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്. പു​റ​ച്ചേ​രി ഗ്രാ​മീ​ണ ക​ലാ​വേ​ദി​യു​ടെ സം​ഗീ​ത ആ​ൽ​ബം, സ്വന്തം ചിത്രം മാ​ത്ര​മു​ള്ള ഫ്ലെക്സ് ബോ​ർ​ഡു​ക​ൾ, യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട​പ്പോ​ൾ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ പ്ര​സം​ഗ കു​റി​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് ജ​യ​രാ​ജ​നെ വെ​ട്ടി​ലാ​ക്കി​യ​ത്. വ്യ​ക്തി​പൂ​ജ പോ​ലു​ള്ള നീ​ക്ക​ങ്ങ​ൾ അ​റി​ഞ്ഞി​ട്ടും വി​ല​ക്കി​യി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​നം.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ നേ​രി​ട്ടെ​ത്തി​യാ​ണ് ജി​ല്ലാ സ​മി​തി​യി​ൽ ജ​യ​രാ​ജ​നെ​തി​രെ​യു​ള്ള കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്. ജ​യ​രാ​ജ​ൻ പാ​ർ​ട്ടി​ക്കു​വേ​ണ്ടി സ​ഹി​ച്ച ത്യാ​ഗ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് ജനുവരി 27 മു​ത​ൽ 29 വ​രെ​യാ​ണ് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം