പെറുവില്‍ ബസ് അപകടം; 48 പേര്‍ മരിച്ചു

0
44


ലിമ: പെറുവില്‍ ബസ് മറിഞ്ഞ് 48 പേര്‍ മരിച്ചു. ഹൗക്കോയില്‍ നിന്ന് പെറുവിന്റെ തലസ്ഥാനമായ ലിമയിലേക്ക് 57 പേരുമായി വരികയായിരുന്ന ബസ് പാറിയിടുക്കിലേക്ക് മറിയുകയായിരുന്നു. രണ്ട് ജീവനക്കാരും 55 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്.

‘പിശാചിന്റെ വളവ്’ എന്നറിയപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായത്. കടലിനോട് ചേര്‍ന്ന് കിടക്കുന്ന പാറയിടുക്കിന് 100 മീറ്ററിലേറെ ആഴമുണ്ട്. അപകടം രാത്രിയിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടുള്ളതായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് ബസിലുണ്ടായിരുന്നവരെ അപകട സ്ഥലത്ത് നിന്ന് ആശുപത്രികളില്‍ എത്തിച്ചത്. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.

Image result for peru bus accident

ലിമയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ദുരന്തം നടന്ന സ്ഥലം. അപകടം മുന്നില്‍കണ്ട് ഇതുവഴി ബസുകള്‍ക്കും ട്രക്കുകള്‍ക്കും മാത്രമാണ് യാത്രാനുമതി നല്‍കിയിട്ടുള്ളത്. കാറുകള്‍ മറ്റു റൂട്ടിലൂടെയാണ് സഞ്ചരിക്കാറുള്ളത്.

peru