പേജ് റേറ്റിങ്ങില്‍ വിശ്വസിക്കുന്നില്ല,വികാരങ്ങളെ മുറിവേല്‍പ്പിക്കല്‍ ലക്ഷ്യവുമല്ല; വിശദീകരണവുമായി ഡബ്ല്യൂസിസി

0
94

കൊച്ചി: ‘കസബ’ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം പങ്കുവയ്ക്കുകയും പിന്‍വലിക്കുകയും ചെയ്തതില്‍ വിശദീകരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മ. ‘വിമന്‍ ഇന്‍ സിനിമ കലക്ടീവി’ന്റെ പേജില്‍ സൈബര്‍ ആക്രമണം വ്യാപകമായ സാഹചര്യത്തിലാണ് വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സംഘടനയുടെ ഫെയ്‌സ്ബുക് പേജിന്റെ റേറ്റിങ് കുറച്ചുള്ള പ്രതിഷേധമാണ് നടക്കുന്നത്.

ഡിലീറ്റ് ചെയ്ത പോസ്റ്റിലെ അഭിപ്രായങ്ങള്‍ തങ്ങളുടെതല്ലെന്ന വാദമാണ് ഡബ്ല്യുസിസി ഇപ്പോള്‍ ഉന്നയിക്കുന്നത്. മലയാള സിനിമയില്‍ സ്ത്രീപുരുഷ സൗഹൃദം നിലനിര്‍ത്തണം എന്നതാണ് ലക്ഷ്യമെന്നും ഡബ്ല്യൂസിസി വ്യക്തമാക്കുന്നു. ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഉദ്ദേശ്യമായിരുന്നില്ല. എഫ്ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണയിക്കുന്നത്. മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ലെന്നും കുറിപ്പില്‍ വിശദമാക്കുന്നു.