‘പ്രൊഫസർ ഡിങ്കൻ’ സെക്കന്റ് ഷെഡ്യൂൾ അടുത്ത മാസം ആരംഭിക്കും

0
61
professor dinkan

ദിലീപിനെ നായകനാക്കി രാമചന്ദ്രബാബു ഒരുക്കുന്ന ചിത്രമാണ് ‘പ്രൊഫസർ ഡിങ്കൻ’. ദിലീപ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും പുനരാരംഭിക്കുകയാണ്. ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. റാഫിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
.

പ്രൊഫ.ദീപാങ്കുരൻ എന്ന ലോക പ്രശസ്‌ത മജീഷ്യനെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ത്രീഡിയില്‍ ഒരുക്കുന്ന ‘പ്രൊഫസർ ഡിങ്കൻ’ തിരക്കഥയിൽ വരുത്തിയ കാതലായ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് ഇനിയെത്തുക. കുടുംബപ്രേക്ഷകര്‍ക്ക് കൂടി രസിക്കുന്ന തരത്തിൽ കോമഡിക്കും മാജിക്കിനും പ്രാധാന്യം നല്‍കിയാണ് തിരക്കഥ മാറ്റിയിട്ടുള്ളത്.

നമിത പ്രമോദ് നായികയാകുന്ന ചിത്രത്തിൽ റാഫി, കൈലാഷ്, കൊച്ചു പ്രേമൻ, ശ്രിന്ദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകുന്നു.