മഹാരാഷ്ട്രയിലെ ദളിത് സംഘടനകളുടെ ബന്ദ് ഭാഗികം; സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു

0
54


മുംബൈ: പൂനെ കൊരെഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷിക ആഘോഷത്തിനിടെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍ നടത്തിയ ബന്ദ് ഭാഗികം. ബന്ദിനെ തുടര്‍ന്ന് മുംബൈ നഗരം ഭാഗികമായി സ്തംഭിച്ചു. മഹാരാഷ്ട്രയിസെ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ ട്രെയിന്‍ തടയുകയും നിരവധി ബസുകള്‍ തകര്‍ക്കുകയും ചെയ്തു. മുംബൈ മെട്രോ സര്‍വീസും സമരക്കാര്‍ തടസപ്പെടുത്തി. പലയിടത്തും സ്‌കൂളുകളും ഓഫീസുകളും തുറക്കാനായില്ല.

Image result for maharashtra bandh

ദളിത് സ്വാധീന മേഖലകളിലെല്ലാം ബന്ദ് പൂര്‍ണ്ണമാണ്. 21,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംഘര്‍ഷം തടയാനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. അതേസമയം, ബന്ദിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ എത്താനാകാത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു.

Image result for maharashtra bandh

കഴിഞ്ഞ ദിവസം പൂനെ കൊരെഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗക്കാര്‍ക്കു നേരേ മറാഠ വിഭാഗക്കാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ദളിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചത്. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

Image result for maharashtra bandh