മാലു ത്രെവോഹോ; മറ്റൊരു ഷക്കീറ

0
131

മാരിയ ലൂയി എന്ന മാലു ത്രെവോഹോ ഒരു സാധാരണ ക്യൂബന്‍ പെണ്‍കുട്ടിയാണ്. ഇന്‍സ്റ്റാഫെയ്മസ് ആയ ഈ ക്യൂബന്‍ അമേരിക്കന്‍ പാട്ടുകാരി വെറും ആറുമാസം കൊണ്ട് 20 ലക്ഷം ആരാധകരെയാണ് നേടിയത്. 2018 ലെ താരമായി മാറുമെന്ന് പല മ്യൂസിക് കമ്പനികളും പണ്ടോറ റേഡിയോ പോലെയുള്ള ഓണ്‍ലൈന്‍ മ്യൂസിക് സര്‍വ്വീസുകളും പ്രവചിച്ചതു പോലെയാണ് ഇപ്പോള്‍ മാലുവിന്റെ ജീവിതത്തിലെ സംഭവവികാസങ്ങള്‍.


2017 സെപ്റ്റംബര്‍ 22ന് പുറത്തിറങ്ങിയ സ്പാനിഷ് കലര്‍ന്ന ഇംഗ്ലീഷ് ഗാനം ല്യൂണ ലെന യൂട്യൂബില്‍ മാത്രം ഇതുവരെ 47,718243 പേരാണ് കണ്ടത്. മാലുവിന്റെ ആദ്യ വീഡിയോ ആണ് ഇത്. ഇതിന് പിന്നാലെ ഡിസംബര്‍ ഏഴിന് പുറത്തിറങ്ങിയ എന്‍ മി മെന്റ് എന്ന ഗാനവും ആരാധകര്‍ ഹൃദയത്തിലേറ്റിയിരിക്കുകയാണ്. 5,346,774 പേരാണ് ഇതുവരെ ഈ ഗാനം യൂട്യൂബില്‍ കണ്ടത്. മറ്റൊരു ഷാക്കിറ എന്നാണ് മാലുവിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മാലുവിന്റെ സ്പാനിഷും ഇംഗ്ലീഷും കലര്‍ന്ന രീതിക്കും ആരാധകര്‍ ഏറെയാണ്. വേദന