മെഡിക്കല്‍ ബന്ധിനിടെ ചികിത്സ നിഷേധിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

0
53
Close Up Of A Doctor Checking Blood Pressure Of A Patient

തിരുവനന്തപുരം: ഐ.എം.എ നടത്തിയ മെഡിക്കല്‍ ബന്ധിനിടയില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അടിയന്തര ഘട്ടത്തിലുള്ള രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് കമ്മീഷന്‍ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോടും ഡി.ജി.പിയോടും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചികിത്സ നിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത് പ്രഥമ ദൃഷ്ട്യ നിയമ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കമ്മീഷന്‍ പറഞ്ഞു.

ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് തടസ്സമില്ല. എന്നാല്‍ അത് രോഗികളുടെ ജീവന്‍ കൈയിലെടുത്തു കൊണ്ടാകരുതെന്ന് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. അടിയന്തിര ചികിത്സ ആവശ്യമുള്ള നൂറ് കണക്കിന് രോഗികള്‍ വലഞ്ഞത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്നും കമ്മീഷന്‍ പറഞ്ഞു.