മെഡിക്കല്‍ ബന്ധിനോടനുബന്ധിച്ച് രോഗികള്‍ക്ക് ചികിത്സ നിഷേധിച്ച സംഭവം; അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

0
50

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ബന്ധിനോടനുബന്ധിച്ച് രോഗികള്‍ക്ക് ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എത്ര ന്യായമായ ആവശ്യമായാലും രോഗവുമായി ഡോക്ടറുടെ മുന്‍പിലെത്തുന്നവരുടെ ചികിത്സ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു.