മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്‌

0
128

കണ്ണൂര്‍: സംസ്ഥാനത്ത് ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ വാഹന പണിമുടക്ക് നടത്തുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് പെഡറേഷന്‍ അറിയിച്ചു. ഈ മാസം അഞ്ചിനു മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് തീരുമാനം.

ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ലോറി, സ്വകാര്യബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍, കെഎസ്ആര്‍ടിസി ബസുകള്‍, ഓട്ടോമൊബീല്‍ വര്‍ക്ക്‌ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍പന സ്ഥാപനങ്ങള്‍ എന്നിവ പണിമുടക്കുമെന്നു മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു.