വിവാഹേതര ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു

0
60


മഥുര: വിവാഹേതര ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലുള്ള ദഹറുവ ഗ്രാമത്തിലാണു സംഭവം. ആറു മക്കളുടെ മാതാവായ മീന ദേവിയാണ് (45) ഭര്‍ത്താവ് പപ്പുവിനെ കൊലപ്പെടുത്തിയത്.

ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മീന കൊല നടത്തിയത്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണകാരണം വ്യക്തമായത്. ബന്ധുവുമായുള്ള ബന്ധത്തെ ഭര്‍ത്താവ് എതിര്‍ത്തതാണ് കൊലപാതകത്തിനു കാരണമെന്ന് മീന പൊലീസിനോടു സമ്മതിച്ചു. കൊലപാതകത്തിനായി മീനയ്ക്ക് കാമുകന്റെ സഹായവും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.