ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുത്: രമേശ് ചെന്നിത്തല

0
45

തിരുവനന്തപുരം: ശബരിമലയെ വിവാദ ഭൂമിയാക്കിമാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ താല്‍പര്യം അനുസരിച്ച് പ്രവര്‍ത്തിക്കണം. പരമ്പരാഗതമായ ആചാരങ്ങള്‍ക്ക് ഒരു തടസവും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പേര് മാറ്റം സംബന്ധിച്ചുള്ള പ്രതികരണത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ശബരിമലയുടെ സമഗ്ര വികസനത്തിന് കേന്ദ്രം 500 കോടി രൂപ അനുവദിക്കണമെന്നും ഇതിനായി കൂടുതല്‍ വനഭൂമി വിട്ടുകിട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് യുഡിഎഫ് നിവേദനം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.