ശശി തരൂരിന്റ വ്യാകാരണ പിശക് ആഘോഷമാക്കി ട്വിറ്റര്‍ ഫോളേവേഴ്‌സ്

0
48

ന്യൂഡല്‍ഹി: അത്ര പ്രചാരത്തിലില്ലാത്ത കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ശശി തരൂരിന് ഒടുവില്‍ അബദ്ധം സംഭവിച്ചു. തരൂരിന്റെ ഏറ്റവും പുതിയ ട്വീറ്റിലുണ്ടായ അക്ഷരത്തെറ്റാണ് അദ്ദേഹത്തിന് വിനയായത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് ലൈവ് കണ്ടവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് തെറ്റ് സംഭവിച്ചത്. എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഈ ട്വീറ്റിലെ വ്യാകരണ പിശക് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ ട്വിറ്ററില്‍ നിറഞ്ഞത്. പിശക് ചൂണ്ടിക്കാണിച്ചവരില്‍ എഴുത്തുകാരനായ സുഹൈല്‍ സേത്തും ഉള്‍പ്പെടുന്നു.

സുഹേല്‍ സേത്തിന്റെ ട്വീറ്റ് ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറ്റുപിടിച്ചു. തൊട്ടുപിന്നാലെ തന്നെ താനൊരു പാഠം പഠിച്ചു എന്ന് പറഞ്ഞുകൊണ്ട് ശശി തരൂരിന്റെ മറുപടി ട്വീറ്റുമെത്തി. തെറ്റ് തിരക്കില്‍ സംഭവിച്ചുപോയതാണെന്നും ”ട്വീറ്റ്’ ബട്ടണ്‍ അമര്‍ത്തുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി പരിശോധിക്കണമെന്ന പാഠം താന്‍ പഠിച്ചുവെന്നും അദ്ദേഹം കുറിച്ചു.

ഏതൊരാള്‍ക്കും തെറ്റ് സംഭവിക്കാമെങ്കിലും ഇന്ത്യന്‍ ട്വിറ്ററിലെ ഇംഗ്ലീഷ് അധ്യാപകന്‍ എന്ന് വിശേഷിപ്പിക്കുന്ന ശശി തരൂരിന് സംഭവിച്ച പിശകിനെ ട്വിറ്റര്‍ ഉപയോക്താക്കള്‍ പരിഹാസത്തോടെയാണ് വരവേറ്റത്. പലരും കളിയാക്കിയപ്പോള്‍ ചിലര്‍ തെറ്റ് മനുഷ്യ സഹജമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പിന്തുണച്ചും രംഗത്തെത്തി.