സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിഎസിനും സിപിഐക്കും വിമര്‍ശനം

0
68

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിഎസിനെ വിമര്‍ശിച്ച് പൂഞ്ഞാറില്‍ നിന്നുള്ള പ്രതിനിധികള്‍ രംഗത്തെത്തി. നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പ്രചരണത്തിനെത്തിയ വിഎസ് സ്ഥാനാര്‍ത്ഥിയോട് അസഹിഷ്ണുതയോടെ പെരുമാറിയെന്നും സ്ഥാനാര്‍ത്ഥിക്ക് മുഖം കൊടുക്കാന്‍ തയ്യാറായില്ലെന്നും ഇത് എതിരാളികള്‍ തിടഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നുമാണ് വിമര്‍ശനം.

സിപിഐ പ്രതിപക്ഷത്തെ പോലെ പെരുമാറുന്നുവെന്നും സിപിഐ നിലപാടുകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും സിപിഐക്കെതിരെയും വിമര്‍ശനമുയര്‍ന്നു.