സ്വദേശിവത്കരണം: കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ പുതിയ നിയമം

0
64

കുവൈത്ത്: സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണത്തിനായി പുതിയ നിയമം വരുന്നു. രാജ്യത്ത് നടപ്പാക്കുന്ന സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുന്നതിന് വേണ്ടിയാണ് പുതിയ നിയമമെന്ന് കുവൈത്ത് തൊഴില്‍,സാമൂഹിക മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു.

സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കുക, അവര്‍ക്കു വേണ്ട പരിശീലനം നല്‍കുക എന്നിവ പുതിയ നിയമത്തിന്റെ ഭാഗമാണ്. നിയമം മാര്‍ച്ചിന് മുമ്പ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.