അമ്മ വികാരം: അമ്മ ടി.വിയും നാം അമ്മ പത്രവുമായി എ.ഐ.ഡി.എം.കെ

0
78

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാര്‍ഥം പുതിയ മുഖ പത്രവും, ചാനലും തുടങ്ങാന്‍ എ.ഐ.ഡി.എം.കെ തീരുമാനം. പത്രത്തിന് നാം അമ്മ എന്നും, ചനാലിന് അമ്മ ടി.വി എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ അമ്മ വികാരം നിലനിര്‍ത്തുകയെന്നതാണ് പുതിയ നീക്കത്തിന് പിന്നില്‍. പാര്‍ട്ടി സ്ഥാപകനായ എം.ജി.ആറിന്റെ ജന്മദിനമായ 17നോ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 നോ പത്രം പുറത്തിറക്കാനാണ് പാര്‍ട്ടി തീരുമാനം. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

നിലവില്‍ ജയ ടി.വിയും നമദു എംജിആര്‍ പത്രവും ഉണ്ടെങ്കിലും അവ ഏറ്റെടുക്കുന്നതിലുള്ള നിയമപരമായ തടസ്സങ്ങള്‍ ഉള്ളതിനാലാണ് പുതിയ നീക്കം. നമുദു എംജിആറിന്റെ എഡിറ്ററായിരുന്ന മരുക് അളകുരാജാണ് നാം അമ്മയുടെ എഡിറ്റര്‍.

രാഷ്ട്രീയ എതിരാകളെ നേരിടുകയാണ് പുതിയ സംരംഭങ്ങളിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്.