ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറി

0
60

കണ്ണൂര്‍: ആര്‍എസ്എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂര്‍ ഓഫീസ്‌ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് സിപിഎം നേതാവ്. ഓഫീസ്‌ ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ.പ്രേമനാണ് പങ്കെടുത്തത്. സിപിഎം – ബിജെപി അക്രമ രാഷ്ട്രീയം പാനൂര്‍ മേഖലയില്‍ അസ്വസ്ഥത പടര്‍ത്തുന്നതിനിടെയാണ് സംഭവം.

അതേസമയം സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസാണെന്നു ആരോപിക്കുമ്പോഴും സിപിഎം ലോക്കല്‍ സെക്രട്ടറി അവരുടെ പരിപാടിയില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.