ആര്‍കെ നഗറില്‍ ദിനകരൻറെ വിജയം ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്ന് കമല്‍ഹാസന്‍

0
64

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ വിജയം പണക്കൊഴുപ്പില്‍ നേടിയതാണെന്ന് കമല്‍ഹാസന്‍. തമിഴ്‌വാരികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തയിലാണ് ദിനകരനെ പേരെടുത്ത് പരമാര്‍ശിക്കാതെ കമല്‍ രൂക്ഷ വിമര്‍ശം നടത്തിയത്. പണത്തിന്റെ പിന്‍ബലത്തില്‍ നേടിയ വിജയം ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്ന് കമല്‍ഹാസന്‍. പറഞ്ഞു.

വിലക്കെടുത്ത് നേടിയ വിജയത്തെ കുംഭകോണമെന്ന് വിളിക്കുന്നില്ല. ഇത് പകല്‍ വെളിച്ചത്തില്‍ നടത്തിയ അഴിമതിയാണെന്നും കമല്‍ കൂട്ടിച്ചേർത്തു.
എന്നാല്‍ തന്റെ വിജയം കമലിന് അസൂയ ഉണ്ടാക്കിയിട്ടുണ്ടെന്നും അതിനാലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ദിനകരന്‍ പ്രതികരിച്ചു. ഇത്തരം ആരോപണം ഉന്നയിക്കുക വഴി ആര്‍കെ നഗറിലെ വോട്ടര്‍മാരെ കമല്‍ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നും ദിനകരന്‍ പറഞ്ഞു.