ആഷസ് ടെസ്റ്റ്; ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ

0
60

സിഡ്നി∙ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ആദ്യം ബാറ്റു ചെയ്യുന്ന ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ.ആദ്യ ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ക്യാപ്റ്റൻ ജോറൂട്ട് 83 റൺസും ഡേവിഡ് മലാണ് 55 എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് കര കയറ്റിയത് . ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനികുകയിരുന്നു. കഴിഞ്ഞ മൽസരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ഓപ്പണർ‌ അലസ്റ്റെയർ കുക്ക് തിളങ്ങാനാകാതെ പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്.

അതെ സമയം ഓസ്‌ട്രേലിയകായി കമ്മിൻസ്, ഹേസിൽവുഡും എന്നിവർ രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ മിറ്റച്ചൽ സ്റ്റാർക് ഒരു വിക്കറ്റും സ്വാന്തമാക്കി. ആദ്യ മൂന്നു ടെസ്റ്റുകൾ ജയിച്ചു പരമ്പര നേടിയെങ്കിലും അവസാന ടെസ്റ്റിലും വിജയം മാത്രമാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. ആദ്യ മൂന്നു ടെസ്റ്റുകളിൽനിന്നു 19 വിക്കറ്റ് നേടിയ സ്റ്റാർക് ആണു പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാംസ്ഥാനത്ത്.