‘ഒരു അഡാറ് ലവ് ‘ ; ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം

0
180

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.’ഒരു അഡാറ് ലവ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്.

സാരംഗ് ജയപ്രകാശ്, ലിജോ പനാടന്‍ എന്നിവരുടേതാണ് തിരക്കഥ. സിനിമയുടെ നായകനിരയിലെത്തുന്നവരെല്ലാം പുതുമുഖങ്ങളാണ്.

“പോയ കാല പ്രണയങ്ങള്‍ക്കും ഇനി വരാനിരിക്കുന്ന പ്രണയത്തിനും ഇനി മുതല്‍ മറ്റൊരുപേര് ഒരു അഡാറ് ലവ്” എന്നാണ് ചിത്രത്തിന് ടാഗ് കൊടുത്തിരിക്കുന്നത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്, സംഗീതം ഷാന്‍ റഹ്മാന്‍.