കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദ് യാദവിനുള്ള ശിക്ഷവിധി ഇന്നുണ്ടാകും

0
61
Ranchi: RJD Supremo Lalu Prasad Yadav arrives to appear before CBI Court in a case related to Fodder scam in Ranchi on Friday. PTI Photo(PTI7_7_2017_000057B)

റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. റാഞ്ചിയിലെ പ്രത്യക സിബിഐ കോടതിയാണ് പറയുക. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമായതിനാല്‍ ലാലു പ്രസാദ് യാദവിന് ഏഴു വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.1991-94 കാലയളവില്‍ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ വ്യാജ രേഖകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ ലാലുപ്രസാദ് യാദവ് ഉള്‍പ്പടെ 15പേര്‍ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.