കിങ് ജോങ് ഉന്നിന്റെ മാനസിക നില തകരാറിലെന്ന്‌ അമേരിക്ക

0
59

വാഷിങ്ടണ്‍: നിരന്തരം ആണവ ഭീഷണി മുഴക്കുന്ന ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ്. അമേരിക്കയെ തകര്‍ക്കാനായുള്ള ആണവായുധത്തിന്റെ സ്വിച്ച് തന്റെ കയ്യിലാണെന്നും ഉത്തരകൊറിയക്കെതിരെ യുദ്ധം തുടങ്ങാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും കിങ് ജോങ് ഉന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സാന്‍ഡേഴ്‌സ്.

ഉത്തരകൊറിയന്‍ നേതാവും പ്രസിഡന്റുമായ കിങ് ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. വർഷങ്ങളായി നിരവധി തവണയാണ് കിങ് ജോങ് ഉന്‍ മിസൈല്‍ പരീശീലനം നടത്തുകയും രാജ്യത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിം ജോംഗ് ഉന്നിന്‍റെ പക്കലുള്ളതിനേക്കാൾ വലുതും കരുത്തുറ്റതുമായ ആണവബട്ടണ്‍ തന്‍റെ പക്കലുമുണ്ടെന്നു പട്ടിണിക്കാരും ദുർബലരും നിറഞ്ഞ കൊറിയൻ ഭരണകൂടത്തിലുള്ള ആരെങ്കിലും കിങ് ജോങ് ഉന്നിനെ ഓർമിപ്പിച്ചേക്കൂ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഉത്തരകൊറിയയുടേതിനേക്കാൾ വലുതും കരുത്തുറ്റതും പ്രവർത്തനക്ഷമവുമായ അണ്വായുധങ്ങളാണ് തന്‍റെ പക്കലുള്ളതെന്നാണ്‌ ട്രംപ് ട്വിറ്ററിൽ കുറിച്ചത്.

തിങ്കളാഴ്ചയാണ് കിങ് ജോങ് ഉന്‍ അമേരിക്കയെ നശിപ്പിക്കാൻ കഴിവുള്ള ന്യൂക്ളിയർ ബട്ടൻ തന്‍റെ പക്കൽ ഉണ്ടെന്ന് പറഞ്ഞത്.  ഇതൊരു യാഥാർഥ്യമാണെന്നും ഭീഷണിയെല്ലെന്നും കിം ജോങ് മുന്നറിയിപ്പ് നൽകി. വേണ്ടിവന്നാല്‍ ഉത്തര കൊറിയയെ മൊത്തത്തില്‍ നശിപ്പിക്കാന്‍ അമേരിക്കക്കാവുമെന്ന് ട്രംപും നേരത്തേ ഭീഷണി മുഴക്കിയിരുന്നു.