കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു

0
57

ന്യൂഡൽഹി: വധശിക്ഷ കാത്ത് പാക്ക് ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിന്‍റെ പുതിയ വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു. തന്നെ കാണാൻ എത്തിയ അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെതിരേയാണ് പാക്കിസ്ഥാൻ പുറത്തുവിട്ട പുതിയ വീഡിയോയിൽ കുൽഭൂഷണ്‍ പറയുന്നത്. തന്നെ അമ്മയെ ഭയപ്പെടുത്തുന്ന രീതിയിലായിരുന്ന ഒപ്പമുണ്ടായിരുന്ന നയന്ത്രണ ഉദ്യോഗസ്ഥന്‍റെ പെരുമാറ്റമെന്ന് കുൽഭൂഷണ്‍ പറഞ്ഞു.

തന്‍റെ ഭാര്യയുടെയും അമ്മയും കണ്ണുകളിൽ ഭയം നിറഞ്ഞിരിക്കുകയായിരുന്നു. എന്തിനാണ് അവർ പേടിക്കുന്നത്. സംഭവിക്കാനുള്ളത് സംഭവിച്ചു. അവരെ ഭയപ്പെടുത്തിയത് പോലെ തോന്നുന്നു. ഇരുവർക്കും ഒപ്പം വന്ന നയതന്ത്ര ഉദ്യോഗസ്ഥൻ അവരോട് ആക്രോശിക്കുന്നത് കാണാമായിരുന്നുവെന്നും കുൽഭൂഷണ്‍ പറയുന്നു. അമ്മ വിഷമിക്കേണ്ടതില്ലെന്നും പാക് അധികൃതര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും കില്‍ഭൂഷണ്‍ പറയുന്നതായി വീഡിയോയിലുണ്ട്. പാക് സന്ദര്‍ശനത്തിനിടെ കുല്‍ഭൂഷണിന്റെ ഭാര്യയോടും അമ്മയോടും ആരാജ്യത്തെ അധികൃതര്‍ മോശമായി പെരുമാറിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കുൽഭൂഷന്‍റെ ഭാര്യയോടും അമ്മയോടും പാക്കിസ്ഥാൻ അപമര്യാദയായാണ് പെരുമാറിയതെന്നായിരുന്നു ഇന്ത്യയുടെ പ്രധാന ആരോപണം. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇന്ത്യ പരാതിപ്പെട്ടിരുന്നു.