കെ.എസ്.ആര്‍.ടി.സിയെ പൂര്‍ണമായും കൈയ്യൊഴിഞ്ഞ് സര്‍ക്കാര്‍: ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

0
65

കൊച്ചി: കെ.എസ്.ആര്‍.ടി.സിയെ പൂര്‍ണമായും കൈയ്യൊഴിഞ്ഞ് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. കെ.എസ്.ആര്‍.ടി.സിക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതിസന്ധി മറികടക്കാന്‍ സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കി. ഇത് സഹായത്തിന്റെ പരമാവധിയാണെന്നും ഇനിയും സാധ്യമല്ലെന്നും ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍കാരുടെ കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ല. എന്നിരുന്നാലും സഹായിക്കാവുന്നതിന്റെ പരമാവധി സഹായിച്ചതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് പെന്‍ഷന്‍കാര്‍ സമര്‍പ്പിച്ച ഹര്‍ജിക്കുള്ള മറുപടിയാണ് സത്യവാങ്മൂലം.