ചരിത്രം ചമച്ചവര്‍ക്ക്, വളച്ചവര്‍ക്ക്, ഒടിച്ചവര്‍ക്ക്, വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം; കമ്മാരസംഭവം ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ദിലീപ്

0
79

കമ്മാരസംഭവം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ദിലീപ്. ഫേസ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ദിലീപ് എത്തിയിരിക്കുന്നത്. ഏറെ നാളുകള്‍ക്കുശേഷമാണ് ഫെയ്‌സ്ബുക്ക് പേജില്‍ ദിലീപ് ഒരു പോസ്റ്റ് ഇടുന്നതും .

‘ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചവര്‍ക്ക് സമര്‍പ്പിതം, ഒടിച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം’ എന്നാണ് കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ദിലീപ് എഴുതിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം ദിലീപ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് കമ്മാരസംഭവം.

ദിലീപിന്റെ ഫെയ്‌സബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ,
ഏറെ നാളുകള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി,തുടര്‍ന്നും,നിങ്ങളുടെ സ്‌നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും,എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണ മായ ഒരു പുതുവര്‍ഷം നേര്‍ന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ ‘കമ്മാരസംഭവം ‘എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം.
വളച്ചവര്‍ക്ക് സമര്‍പ്പിതം.
ഒടിച്ചവര്‍ക്ക് സമര്‍പ്പിതം.
വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം.
#കമ്മാരസംഭവം