ചോക്ലേറ്റുകള്‍ അപ്രത്യക്ഷമാകും;ആയുസ് ഇനി 30 വര്‍ഷങ്ങള്‍ മാത്രമെന്ന് പഠനങ്ങള്‍

0
83

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി വളരെ ചുരുക്കം ചിലരെ ഉണ്ടാകുകയുള്ളൂ. എന്നാല്‍ ചോക്ലേറ്റുകള്‍ വിസ്മൃതിയാകുമെന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം 2050 ആകുമ്പേഴേക്കും ചോക്ലേറ്റ് ഇല്ലാതാകും. അതായത് ഇനി 30 വര്‍ഷങ്ങള്‍ കൂടിയേ നമ്മുടെ പ്രിയപ്പെട്ട ചോക്ലേറ്റിനുള്ളൂ.

കൊക്കോ മരത്തിന്റെ നാശമാണ് ഇതിന് കാരണമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ആഗോള താപനവും വരണ്ട കാലാവസ്ഥയുമാണ് കൊക്കോ മരത്തിന് ഭീഷണിയായിരിക്കുന്നത്. കൊക്കോ ബീന്‍സ് ഉത്പാദിപ്പിക്കുന്ന കൊക്കോ മരങ്ങള്‍ ഭൂമധ്യരേഖയില്‍ നിന്ന് 20 ഡിഗ്രി വടക്ക്, തെക്ക് ഭാഗത്തുള്ള പ്രദേശങ്ങളിലാണ് കൊക്കോ മരങ്ങള്‍ വളരുന്നത്. ഈ പ്രദേശത്തെ താപനില, മഴ, ഈര്‍പ്പം എന്നിവ വര്‍ഷത്തിലുടനീളം ഒരേ നിലയില്‍ തുടരുന്നതാണ് വളര്‍ച്ചയുടെ രഹസ്യം. കൊക്കോ മരത്തിന് പിടിപെടുന്ന രോഗങ്ങളും ഇവയുടെ ആയുസ്സിന് ഭീഷണിയാവുന്നുണ്ട്.

ജീന്‍ എഡിറ്റിങ് സങ്കേതികവിദ്യയായ സിആര്‍ഐഎസ്പിആര്‍ (ക്രിസ്പര്‍) ഉപയോഗിച്ച് പാരിസ്ഥിതിക വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയുന്ന കൊക്കോചെടികളെ വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ശാസ്ത്രജ്ഞര്‍ പരീക്ഷിക്കുന്നുണ്ട്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും മിഠായിക്കമ്പനി മാഴ്സും ചേര്‍ന്ന് സഹകരിച്ചാണ് ഇതില്‍ പരീക്ഷണം നടത്തുന്നത്.