ജറുസലേം ; പ്രകോപനകരമായ വെല്ലുവിളിയുമായി പലസ്തീൻ

0
65

ജറുസലേം: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രകോപനകരമായ വെല്ലുവിളിക്ക് പലസ്തീന്‍റെ ചുട്ട മറുപടി. സ​​ഹാ​​യം നി​​ർ​​ത്തു​​മെ​​ന്ന ട്രം​​പി​​ന്‍റെ ഭീ​​ഷ​​ണി ത​​ങ്ങ​​ളു​​ടെ അ​​ടു​​ക്ക​​ൽ ചെ​​ല​​വാ​​കി​​ല്ലെ​​ന്നും ജ​​റു​​സലേം വി​​ല്പ​​ന​​യ്ക്കു​​ള്ള​​ത​​ല്ലെ​​ന്നും പ​​ല​​സ്തീ​​ൻ അതോറിറ്റി പ്ര​​സി​​ഡ​​ന്‍റ് മ​​ഹ​​മൂ​​ദ് അ​​ബ്ബാ​​സി​​ന്‍റെ ഓ​​ഫീ​​സ് പ​​റ​​ഞ്ഞു.

പ​​ല​​സ്തീ​​ന്‍റെ എ​​ക്കാ​​ല​​ത്തെ​​യും ത​​ല​​സ്ഥാ​​ന​​മാ​​ണു ജ​​റു​​സലേം. സ്വ​​ർ​​ണ​​ത്തി​​നോ കോ​​ടി​​ക​​ൾ​​ക്കോ വേ​​ണ്ടി അ​​തു വി​​ൽ​​ക്കി​​ല്ല-ജ​​റു​​സലേമി​​നെ ഇ​​സ്രേ​​ലി ത​​ല​​സ്ഥാ​​ന​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച ട്രം​​പി​​ന്‍റെ ന​​ട​​പ​​ടി​​യെ പ​​രാ​​മ​​ർ​​ശി​​ച്ച് അ​​ബ്ബാ​​സി​​ന്‍റെ വ​​ക്താ​​വ് റു​​ഡെ​​യ്ന വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​യോ​​ടു പ​​റ​​ഞ്ഞു.

പാകിസ്ഥാന്റെ സാ​​​​​​​​​​​​​മ്പ​​​​​​​​​​​​​ത്തി​​​​​​​​​​​​​ക​​​സ​​​​​​​​​​​​​ഹാ​​​​​​​​​​​​​യം നി​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ലാ​​​​​​​​​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച അ​​​​​​​​​​​​​മേ​​​​​​​​​​​​​രി​​​​​​​​​​​​​ക്ക പലസ്തീനും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. സമാധാന ചർച്ചകൾ തുടരണമെന്നും അല്ലാത്ത പക്ഷം പലസ്തീന് നൽകി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി നിർത്തിവയ്ക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. പൂർണമായും അമേരിക്കൻ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് എന്തിന് സഹായങ്ങൾ നൽകണമെന്നും ട്രംപ് ചോദിച്ചിരുന്നു.