ജെറ്റ് എയര്‍വേഴ്‌സില്‍ വനിത പൈലറ്റിന് മര്‍ദ്ദനം; സഹപ്രവര്‍ത്തകന്റെ ലൈസന്‍സ് റദ്ദാക്കി

0
45

മുംബൈ: ജെറ്റ് എയര്‍വേഴ്‌സില്‍ പൈലറ്റുമാര്‍ തമ്മില്‍ തല്ലി. ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച വിമാനത്തിലാണ് സംഭവം. സഹപൈലറ്റായ വനിതയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകന്റെ ലൈസന്‍സ് റദ്ദാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ജനുവരി ഒന്നിന് പുലര്‍ച്ചെ 2.45-ഓടെയാണ് സംഭവം. ലണ്ടനില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനം ഇറാന്‍-പാകിസ്താന്‍ മേഖലയിലൂടെ പറക്കുമ്പോഴാണ് പൈലറ്റുമാര്‍ ഏറ്റുമുട്ടിയത്.