ടി.പി വധക്കേസില്‍ സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി

0
66


കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനാ കേസില്‍ എങ്ങനെ സി.ബി.ഐ അന്വേഷണം സാധ്യമാകുമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിരവധി പേര്‍ വിചാരണ നേരിടുകയും പലരേയും കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വിചാരണ നേരിട്ട പ്രതികള്‍ക്കെതിരെ വീണ്ടും ഗുഢാലോചനാ കുറ്റം കൂടി ചുമത്താന്‍ കഴിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പുതിയ പ്രതികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തി അന്വേഷണം സാധ്യമാകുമെന്ന് കോടതി അറിയിച്ചു. നിലവില്‍ മൂന്ന് എഫ്.ഐ.ആറുകളാണ് കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. ഈ എഫ്.ഐ.ആറുകളിലെല്ലാം നിയമപരമായ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ സി.ബി.ഐ അന്വേഷണം സാധ്യമാകൂവെന്നാണ് കോടതി വ്യക്തമാക്കുന്നത്.