ക്രിക്കിന്‍ഫോയുടെ ട്വന്റി20 ടീമില്‍ ഇടം നേടാനാകാതെ കോഹ് ലി

0
93

മുംബൈ: ഏകദിന, ടെസ്റ്റ്, ട്വന്റി-20 ടീമുകള്‍ പ്രഖ്യാപിച്ച് ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ. താരങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് പ്രമുഖ ക്രിക്കറ്റ് പോര്‍ട്ടലായ ക്രിക്കിന്‍ഫോ കളിക്കാരെ തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യയുടെ ഐക്കണ്‍ ബാറ്റ്സ്മാനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ വിരാട് കോഹ് ലി ട്വന്റി-20 ടീമില്‍ ഇടം നേടിയില്ല എന്നുള്ളത് ആരാധകര്‍ക്ക് അമ്പരപ്പുണ്ടാക്കി.

വിന്‍ഡീസിന്റെ ഓപ്പണര്‍ ക്രിസ് ഗെയിലും ടീമിലില്ല എന്നതും സവിശേഷതയാണ്. വിന്‍ഡീസ് താരം എവിന്‍ ലൂയിസ്, ന്യൂസിലാന്റ് താരം ബ്രണ്ടന്‍ മക്കല്ലം, പോര്‍ട്ടീസിന്റെ ഹാഷിം അംല, ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍, ഓസീസ് താരം ഡാന്‍ ക്രിസ്റ്റിയന്‍, വിന്‍ഡീസിന്റെ തന്നെ താരങ്ങളായ കിറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരേന്‍, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍, പാകിസ്ഥാന്റെ ഹസന്‍ അലി, എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.

അതേസമയം, ഏകദിന ടീമിന്റെ നായകന്‍ വിരാട്  കോഹ് ലി തന്നെയാണ്. വിരാടിന് പുറമെ ഹാര്‍ദ്ദിക് പാണ്ഡ്യ, ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ഏകദിന ടീമിലുണ്ട്. ടെസ്റ്റ് ടീമിനെ നയിക്കുന്നത് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ്. ഇന്ത്യന്‍ നായകന്‍ വിരാടും ഓപ്പണര്‍ ചേതേശ്വര്‍ പൂജാരയും ടീമിലുണ്ട്.