തണുത്ത് മരവിച്ച് അമേരിക്ക: ഇത്ര തണുപ്പ് ചരിത്രത്തില്‍ ആദ്യം

0
80
People visit the Niagara Falls during extreme cold weather as sub-zero temperatures are expected across Canada and the United States on New Year's Eve and New Year's day. Seasonal weather, New York, USA - 31 Dec 2017 (Rex Features via AP Images)

ഫ്ളോറിഡ: ചരിത്രത്തിലെങ്ങുമില്ലാത്ത അതിശൈത്യത്തിന്റെ പിടിയില്‍ അമേരിക്കന്‍ രാജ്യങ്ങള്‍. അതിശക്തമായ മഞ്ഞുവീഴ്ചയും ശീതക്കാറ്റും അമേരിക്കന്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. മെക്സിക്കന്‍ തീരങ്ങളില്‍നിന്ന് ആരംഭിച്ച ശീതക്കാറ്റ് ഫ്ളോറിഡയിലാണ് ആദ്യം എത്തിയത്. ശക്തമായ മഞ്ഞുവീഴ്ച കാരണം ഒട്ടേറെ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. സ്‌കൂളുകള്‍ക്കും മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
മണിക്കൂറില്‍ 50 മുതല്‍ 60 കീലോമീറ്റര്‍ വേഗത്തിലാണ് ശൈത്യക്കാറ്റ് വീശുന്നത്. കാറ്റിന്റെ ശക്തി വര്‍ധിച്ചതിനാല്‍ ദേശീയ കാലാവസ്ഥാ ഏജന്‍സി കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വെര്‍ജീനിയ,മാരിലാന്‍ഡ്, ന്യൂ ജഴ്സിയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ഉള്‍പ്പടെയുള്ള 28 പ്രധാന നഗരങ്ങളില്‍ റെക്കോര്‍ഡ് തണുപ്പാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.


അതിശൈത്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര തണുത്തുറഞ്ഞിരുന്നു. മൈനസ് 37 ഡിഗ്രി സെല്‍ഷ്യസാണ് മൗണ്ട് വാഷിംഗ്ടണില്‍ രേഖപ്പെടുത്തിയ താപനില. 1933 ല്‍ മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് അമേരിക്കയുടെ ചരിത്രത്തിലെ അതിശൈത്യം. 2004 ലിലും സമാനമായ അവസ്ഥയിലൂടെ നയാഗ്ര കടന്നുപോയിട്ടുണ്ട്. മത്സ്യങ്ങള്‍ക്കുപോലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത തണുപ്പാണ് അറ്റ്‌ലാന്റികില്‍ ഉള്ളതെന്ന് അറ്റ്‌ലാന്‍ഡിക് വൈറ്റ് ഷാര്‍ക് കണ്‍സെര്‍വന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു