ദുബായ് മെട്രോ വെള്ളിയാഴ്ച മുതല്‍ ഭാഗികമായി അടയ്ക്കും

0
96

ദുബായ്: ജുമേര ലേയക്ക് ഇബ്ന്‍ബത്തൂത്തക്കുമിടയിലുള്ള മെട്രോ റെഡ് ലൈന്‍ വെള്ളിയാഴ്ച മുതല്‍ അടയ്ക്കും. എക്‌സ്‌പോ വേദിയിലേക്ക് നിര്‍മ്മിക്കുന്ന റൂട്ട് 2020 മെട്രോ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റെഡ് ലൈന്‍ ഭാഗികമായി നടക്കുന്നത്. 2019 പകുതിയോടെ മാത്രമെ ഈ ഭാഗത്തെ പ്രവര്‍ത്തനം പുനരാരംഭിക്കുക.

ജെ.എല്‍.ടിക്കും ഇബ്ന്‍ബത്തൂത്തക്കും ഇടയിലുള്ള നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനും സമീപത്തെ പാര്‍ക്കിങ് സമുച്ചയവും അടയ്ക്കും. ലൈന്‍ അടയ്ക്കുന്നത് യാത്രക്കാരെ ബാധിക്കാതിരിക്കാന്‍ വെള്ളിയാഴ്ച മുതല്‍ സൗജന്യ ബസ് സേവനം ലഭ്യമാകുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്ലാനിങ് വിഭാഗം തലവന്‍ മുഹമ്മദ് അബുബേക്കര്‍ അല്‍ ഹാഷ്മി പറഞ്ഞു. മെട്രോ സര്‍വ്വീസ് പൂര്‍ണമായും പുനരാരംഭിക്കുന്നത് വരെ ബസ് സര്‍വ്വീസ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.