നോക്കിയ 3310 പുതുമകളോടെ വീണ്ടും

0
76

പഴയ ലുക്കിലുള്ള ഹാൻഡ്സെറ്റുകള്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് നോക്കിയ 3310 എന്ന ഹാന്‍ഡ്‌സെറ്റിനെ വീണ്ടും വിപണിയിലെത്തിച്ചത്. 3310 നോക്കിയ കമ്പനിക്കു പ്രശസ്തി നേടിക്കൊടുത്ത ഹാന്‍ഡ്‌സെറ്റാണ്. എന്നാല്‍ ഇപ്പോള്‍ വീണ്ടുമൊന്നുകൂടി 4G യും ആന്‍ഡ്രോയിഡിലെ ചില അടിസ്ഥാന ആപ്പുകളും കൂടെ ഉള്‍പ്പെടുത്തി ഇറക്കുന്നു എന്നാണ് ചൈനയില്‍ നിന്നുള്ള ചില പുതിയ റിപ്പോര്‍ട്ടുകള്‍.

അത്യാവശ്യം ഫീച്ചറുകള്‍ മാത്രം ഉള്‍പ്പെടുത്തി വാട്സാപ്പും ഫെയ്‌സ്ബുക്കും ഉണ്ടാകുമെന്നും കേള്‍ക്കുന്നു. ചില ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിക്കാനായി യന്‍ഓഎസില്‍ (YunOS) ആയിരിക്കും ഫോൺ പ്രവര്‍ത്തിക്കുക.
പുതിയ ഹാന്‍ഡ്‌സെറ്റില്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍

2.4ഇഞ്ച് കളര്‍ ഡിസ്പ്ലെ

2MP ക്യാമറ, എല്‍ഇഡി ഫ്ലാഷ് സഹിതം

32GB വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യും

ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി, ഹെഡ്‌ഫോണ്‍ ജാക്

പുതുക്കിയ സ്‌നെയ്ക് ഗെയിം ഫോണിനൊപ്പം കിട്ടും

22 മണിക്കൂര്‍ ടോക്-ടൈം കിട്ടുന്ന ബാറ്ററിയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു മാസത്തെ സ്റ്റാന്‍ഡ്‌ബൈ ടൈം ലഭിക്കുമെന്നും നോക്കിയ അവകാശപ്പെടുന്നു.