പഞ്ചാബിലെ സൈനിക ആസ്ഥാനത്തിന്റെ രഹസ്യരേഖകള്‍ കാണാതായി

0
54

ഛണ്ഡീഗഡ്: പഞ്ചാബിലെ സൈനിക ആസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യ രേഖകള്‍ കാണാതായതായി റിപ്പോര്‍ട്ട്. ജലന്ധറിലെ സൈനിക ആസ്ഥാനത്തു നിന്നാണ് രേഖകള്‍ കാണാതായിരിക്കുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

രേഖകള്‍ നഷ്ടപ്പെട്ടത് കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഎസ്ഒ ഓഫീസിലുള്ള രേഖകള്‍ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം ലഫ്റ്റനന്റ് ഗവര്‍ണര്‍ റാങ്കിലുള്ള ജനറല്‍ സ്റ്റാഫിനാണ്.

സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സ് വകുപ്പുതല അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓഫീസ് സന്ദര്‍ശിച്ച ആളുകളെയും പുറം ജോലികള്‍ ചെയ്തിരുന്ന ജീവനക്കാരെയും ചോദ്യം ചെയ്യാനും ഇന്റലിജന്‍സ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്.