പുതിയ പത്തു രൂപ നോട്ട് ഉടന്‍ പുറത്തിറക്കും

0
103


മുംബൈ: പുതിയ പത്തുരൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഇതിനകം തന്നെ പത്തു രൂപയുടെ 100 കോടി നോട്ടുകള്‍ അച്ചടി പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ചോക്കലേറ്റ് ബ്രൗണ്‍ നിറത്തിലാണ് പത്ത് രൂപയുടെ നോട്ട് പുറത്തിറക്കുന്നത്. കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും നോട്ടില്‍ പതിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് പത്തു രൂപയുടെ പുതിയ ഡിസൈന്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. 2005-ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ അവസാനമായി മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് 200 ന്റെയും 50 ന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്.