ഫ്രാന്‍സില്‍ കനത്ത മഴയ്‌ക്കൊപ്പം ‘എലനോര്‍’ ചുഴലിക്കാറ്റ്; ഒരു മരണം

0
69
Waves crash against the seafront of Wimereux, northern France, as storm Eleanor hits the northern part of France on January 3, 2018. / AFP PHOTO / FRANCOIS LO PRESTI

പാരീസ്: ഫ്രാന്‍സിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയ്‌ക്കൊപ്പം എലനോര്‍ ചുഴലിക്കാറ്റും. ചുഴലിക്കാറ്റില്‍ ഒരാള്‍ മരണപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 21 കാരനായ യുവാവാണ് മരിച്ചതെന്നാണ് സൂചന. പരിക്കേറ്റവരില്‍ നാലു പേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 110,000ലേറെ വീടുകളിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. വരും ദിവസങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.