ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെ എഫ് സി ക്കെതിരെ; പ്രതീക്ഷകളെല്ലാം ഡേവിഡ് ജെയിംസിൽ

0
84

കൊച്ചി: വിവാദങ്ങള്‍ക്കും തോല്‍വിക്കുമിടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ശക്തരായ പൂനെ എഫ് സി ക്കെതിരെ എട്ടാം മല്‍സരത്തിനിറങ്ങുന്നു. കോച്ച് റെനെ മ്യൂലന്‍സ്റ്റിന്റെ രാജിയും ഹോം ഗ്രൗണ്ടിലെ ആദ്യ തോല്‍വിക്കും ശേഷമിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയം അനിവാര്യമായിരിക്കുകയാണ്. ബാംഗ്ലൂരില്‍ നിന്നേറ്റ തോല്‍വിക്ക് പിന്നാലെ കോച്ച് രാജിവെക്കുകകൂടി ചെയ്തതോടെ ടീം കടുത്ത സമ്മര്‍ദ്ദത്തിലാണ്.

അതേസമയം ഡേവിഡ് ജെയിംസ് കോച്ചായി ചുമതല ഏറ്റെടുക്കുന്നത് ടീമിന് ആത്മവിശ്വസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
എ​ത്ര​വ​ലിയ കൊ​മ്പ​ന്മാ​ര്‍ ടീ​മി​ല്‍ അ​ണി​നി​ര​ന്നാ​ലും ക​ളി ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ ഗോ​ളു​ക​ള്‍ പി​റ​ക്ക​ണം. ലീ​ഗ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്‍പു ബാ​ക്കി ടീ​മു​ക​ള്‍ പേ​ടി​യോ​ടെ​യാ​ണു മ​ഞ്ഞ​പ്പ​ട​യു​ടെ മു​ന്നേ​റ്റ നി​ര​യെ വി​ല​യി​രു​ത്തി​യ​ത്. ദി​മി​ത​ര്‍ ബെ​ര്‍ബ​റ്റോ​വ്, ഇ​യാ​ന്‍ ഹ്യൂം ​വ​ന്‍ താ​ര​ങ്ങ​ളു​ടെ പേ​രു​ക​ള്‍ക്കൊ​പ്പം; സി.​കെ. വി​നീ​ത്, മാ​ര്‍ക്കോ​സ് സി​ഫ്നി​യോ​സ് എ​ന്നി​വ​രും ചേ​രു​മ്പോ​ള്‍ ഗോ​ള്‍ പൂ​രം​ത​ന്നെ പി​റ​ക്കു​മെ​ന്ന് എ​ല്ലാ​വ​രും ക​രു​തി. എ​ന്നാ​ല്‍, ഒ​ന്നും ചെ​യ്യാ​നാ​കാ​തെ ബ്ലാ​സ്റ്റേ​ഴ്സ് മു​ന്നേ​റ്റം ന​ന​ഞ്ഞ പ​ട​ക്ക​മാ​യി. ഐ​എ​സ്എ​ലി​ലെ മി​ക​ച്ച താ​ര​മാ​യി വാ​ഴ്ത്ത​പ്പെ​ട്ടി​രു​ന്ന ഇ​യാ​ന്‍ ഹ്യൂം ​പ​ല​പ്പോ​ഴും ഓ​ടി​ക്ക​ളി​ച്ചു ത​ള​രു​ന്ന കാ​ഴ്ച​യാ​ണു ക​ള​ത്തി​ല്‍ ഇത് വരെ ക​ണ്ട​ത്.

ഏ​ഴ്​ ക​ളി​യി​ൽ ഒ​രു ജ​യം മാ​ത്ര​മു​ള്ള ബ്ലാ​സ്​​​റ്റേ​ഴ്​​സ്​ ഏ​ഴ്​ പോ​യ​ൻ​റു​മാ​യി എ​ട്ടാം സ്​​ഥാ​ന​ത്താ​ണി​പ്പോ​ൾ. ഇനി 11 മ​ത്സ​ര​ങ്ങ​ൾ. ഒാ​രോ ​ക​ളി​യും നി​ർ​ണാ​യ​ക​മാ​യി​രി​ക്കെ പ്രതിക്ഷകളെലാം ഡേവിഡ്  ജെയിംസിലാണ്.