ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വരുന്നു: പൂനെയ്‌ക്കെതിരെ സമനില

0
79

കൊച്ചി; കേരള ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുവരുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ വെറുതെയായില്ല. പൂനെ എഫ്.സിയോടുള്ള ആവേജ്ജ്വല പോരാട്ടത്തിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തോളം തിളക്കമുള്ള സമനില. ആദ്യ പകുതിയില്‍ മാഴ്‌സലീഞ്ഞോയിലൂടെ ആദ്യ ഗോള്‍ നേടി പൂനെ മുന്നില്‍ എത്തി. 72-ാം മിനുറ്റില്‍ മാര്‍ക് സിഫ്‌നിയോസിലൂടെ ബ്ലാസ്റ്റേഴ്‌സ് പൂനെയ്ക്ക് ഒപ്പം എത്തി.

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് പതറുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടയിലാണ് 33-ാം മിനുറ്റില്‍ മാഴ്‌സലീഞ്ഞോ ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കിയത് ആരാധകരെ നിരാശരാക്കി ആദ്യ പകുതിയില്‍ ഗോള്‍ മടക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സ് ശ്രമങ്ങള്‍ എല്ലാം പൂനെയുടെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ അടിക്കാനുറച്ച് കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെയാണ് കണ്ടത്. ഈ ശ്രമങ്ങള്‍ക്കൊടുവില്‍ 72-ാം മിനുറ്റില്‍ ഡച്ച് താരം മാര്‍ക്കസ് സ്ഫിനിയോസിലൂടെ സമനില ഗോള്‍ നേടി. വിജയ ഗോളിനായി അവസാന നിമിഷം വരെ പൊരുതിയാണ് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്.

സീസണിലെ തുടര്‍ച്ചയായ അഞ്ചാം സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് തുടരുകയാണ്. പൂനെ ഒന്നാം സ്ഥാനത്തേക്കും എത്തി.

പുതുവര്‍ഷത്തലേന്ന് കൊച്ചിയില്‍ ബെംഗുലൂരുവിനോട് ഏറ്റ തോല്‍വിയുടെ നാണക്കേടില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ കരകയറ്റുന്നതാണ് ഇന്നത്തെ സമനില. ഒപ്പം കാത്തിരിക്കുന്ന വിജയം നേടി ബ്ലസ്റ്റേഴ്‌സ് തിരിച്ചുവരുമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് ശക്തി പകരുന്നതും.