മലയാളി സമാജം നാടകോത്സവം ആരംഭിച്ചു

0
59

അബുദാബി: 21-ാമത് മലയാളി സമാജം നാടകോത്സവത്തിന് തുടക്കമായി. എന്‍.എന്‍ പിള്ളയുടെ ‘കുടുംബയോഗം’ എന്ന പ്രദര്‍ശന നാടകത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഒന്‍പത് നാടകങ്ങളാണ് ഇത്തവണ സമാജത്തില്‍ അരങ്ങേറുക. മത്സരയിനത്തിലെ ആദ്യനാടകം തിയേറ്റര്‍ ദുബായ് അവതരിപ്പിക്കുന്ന ‘ഇയാഗോ’ ബുധനാഴ്ച വൈകീട്ട് ഒന്‍പത് മണിക്ക് അരങ്ങേറും. അലിയാരാണ് രചനയും സംവിധാനവും.

നാടകസംവിധായകന്‍ വക്കം ഷക്കീര്‍ നാടകോത്സവം ഉദ്ഘാടനംചെയ്തു. സമാജം പ്രസിഡന്റ് വക്കം ജയലാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ലൂയിസ് കുര്യാക്കോസ്, യു.എ.ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍ ഇവന്റ്‌സ് ഹെഡ് വിനോദ് നമ്പ്യാര്‍, എവര്‍സേഫ് എം.ഡി. സജീവന്‍, സമാജം കോഡിനേഷന്‍ ചെയര്‍മാന്‍ ടി.എ. നാസര്‍ അന്‍സാരി പള്ളിക്കല്‍ പുന്നൂസ് ചാക്കോ, ടോമിച്ചന്‍ ബിജു വാര്യര്‍, മഞ്ജു സുധീര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ.എം. അന്‍സാര്‍ സ്വാഗതം പറഞ്ഞു.