മില്‍മ പാലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍

0
73


തിരുവനന്തപുരം: മില്‍മ പാലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ സഹിതം അപവാദ പ്രചരണം നടത്തിയ യുവാവ് അറസ്റ്റിലായി. ഹരിപ്പാട് കുമാരപുരം കൊച്ചുകറുകത്തറ കിഴക്കേതില്‍ ശ്യാം മോഹന്‍ (24) നെയാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്.

മില്‍മ പാലില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് തിളപ്പിച്ചശേഷം പാല്‍ പിരിഞ്ഞ് റബ്ബര്‍ പോലൊരു വസ്തു ഉണ്ടാകുന്നതായി യുവാവ് സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തുകയായിരുന്നു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതമായിരുന്നു യുവാവിന്റെ പ്രചരണം.

മില്‍മയുടെ പുന്നപ്ര യൂണിറ്റ് മാനേജര്‍ സജീവ് സക്കറിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആംബുലന്‍സ് ഡ്രൈവറായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.