മുംബൈയില്‍ തീപിടുത്തം; നാലുമരണം

0
47

മുംബൈ: അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തില്‍ തീപിടുത്തം. നാല് പേര്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്കേറ്റു, മൂന്നു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. നില നിയന്ത്രണാധീനമാണെന്ന് പോലീസ് പറഞ്ഞു.

മരോളിലെ ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. ഫ്‌ളാറ്റില്‍ കുടുങ്ങിക്കിടന്ന ഒമ്പത് പേരില്‍ നാല് പേരാണ് മരിച്ചത്. മറ്റുള്ളവരെ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചു. ഇവര്‍ ചികിത്സയിലാണ്.