മുത്തലാഖ് ബില്‍ രാജ്യസഭ ഇന്ന് വീണ്ടും പരിഗണിക്കും

0
47

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭ ഇന്ന് വീണ്ടും പരിഗണിക്കും. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിലാണ് പ്രതിപക്ഷം. ബില്ലില്‍ മാറ്റം വേണമെന്ന നിലപാടും പ്രതിപക്ഷത്തിനുണ്ട്. മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള വ്യവസ്ഥ എടുത്തുകളയണം എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ട് രൂക്ഷമായ വാദപ്രതിവാദത്തിനാണ് ഇന്നലെ രാജ്യസഭ സാക്ഷ്യം വഹിച്ചത്. ബിജെപിയും അണ്ണാ ഡിഎംകെയും ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാരിനെതിരെ ശക്തമായി അണിനിരന്നു. അംഗങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തി ബില്ലിനായുള്ള സെലക്ട് കമ്മിറ്റി പ്രമേയം അനന്ദ് ശര്‍മ്മ കൊണ്ടു വന്നപ്പോള്‍ ഇത് ചട്ടവിരുദ്ധമാണെന്ന് അരുണ്‍ ജെയ്റ്റ്ലി വാദിച്ചു.