മൊബൈല്‍ സിം ആധാറുമായി ബന്ധിപ്പിക്കാന്‍ പുതിയൊരു മാര്‍ഗം

0
81

ഡല്‍ഹി: ഉപഭോക്താക്കളുടെ ആവശ്യകതകളെല്ലാം ആധാറുമായി ബന്ധിപ്പിക്കേണ്ട സ്ഥിതിയാണ്. മാത്രമല്ല എല്ലാത്തിന്റെയും ലിങ്ക് ചെയ്യാനുള്ള സമയം അവസാനിക്കാറുമായി. എന്നാല്‍ രാജ്യത്തെ മൊബൈല്‍ സിമ്മുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറാണ്. ഇതിനകം ആധാറുമായി ബന്ധിപ്പിക്കാത്ത സിമ്മുകള്‍ ബ്ലോക്ക് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ സിം ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനങ്ങള്‍ പരിമിതമാണ്. സിം ബന്ധിപ്പിക്കാന്‍ മൊബൈല്‍ ഔട്ട്ലെറ്റുകളിലാണ് പോകേണ്ടത്. എന്നാല്‍ തിരക്ക് കാരണം ആ സംവിധാനവും ഉപയോഗത്തില്‍ വരുത്താന്‍ ബുദ്ധിമുട്ടുകയാണ് ഉപഭോക്താക്കള്‍.

എന്നാല്‍ ഇനിമുതല്‍ ആധാര്‍-സിം ബന്ധിപ്പിക്കല്‍ വീട്ടിലിരുന്നും ചെയ്യാം. അതിനുള്ള പുതിയ മാര്‍ഗമാണ് എത്തിയിരിക്കുന്നത്. ഇപ്പോള്‍ ടെലികോം ഉപഭോക്താക്കള്‍ക്ക് ഒരു നമ്പറിലേക്ക് വിളിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ആധാറുമായി ബന്ധിപ്പിക്കാം. ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ് ഈ പുതിയ സര്‍വീസ്.

അവരുടെ വീടുകളില്‍ നിന്നും ഐവിആര്‍ സേവനം ഉപയോഗിച്ചാണ് സിം-ആധാര്‍ ബന്ധിപ്പിക്കാന്‍ അവസരം നല്‍കുന്നത്. ആധാറുമായി സിം ബന്ധിപ്പിക്കാനുള്ള ഐവിആര്‍ സര്‍വീസ് ലളിതമാണ്. വിളിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ആധാര്‍ നമ്പര്‍ കൈയ്യില്‍ സൂക്ഷിക്കേണ്ടതുണ്ട്. അതെങ്ങനെയാണെന്ന് അറിയാം.

എയര്‍ടെല്‍, ഐഡിയ, ജിയോ, വോഡഫോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഓപ്പറേറ്ററാണെങ്കില്‍ ടോള്‍ഫ്രീ നമ്പറായ 14546 ല്‍ വിളിക്കണം. തുടര്‍ന്ന് കഢഞ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം വിവരങ്ങള്‍ നല്‍കുക.

1 14546 വിളിക്കുമ്പോള്‍ നിങ്ങള്‍ ഇന്ത്യന്‍ പൗരനാണോ, എന്‍ആര്‍ഐ ആണോ എന്ന് ചോദിക്കും. ഇവിടെ ഓപ്ഷന്‍ തിരഞ്ഞെടുക്കാം.
2 അടുത്തതായി നിങ്ങളുടെ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമ്മതമായി 1 അമര്‍ത്തുക.
3 ശേഷം നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കി 1 അമര്‍ത്തുക.
4 ഇതോടെ നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഛഠജ മെസേജ് വരും.
5 ഇവിടെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്.
6 യുഐഡിഎഐ ഡേറ്റാ ബേസില്‍ നിന്ന് നിങ്ങളുടെ പേരും ഫോട്ടോയും ജനനത്തീയതിയും തിരഞ്ഞെടുക്കുന്നതിന് ഓപ്പറേറ്റര്‍ക്ക് സമ്മതം നല്‍കണം.
7 ശരിയായ നമ്പര്‍ കീ ചെയ്തതായി സ്ഥിരീകരിക്കാന്‍ നിങ്ങളുടെ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ ഐവിആര്‍ കാണിക്കും.
8 ഈ നമ്പര്‍ ശരിയാണെങ്കില്‍, നിങ്ങള്‍ക്ക് ടങട ല്‍ ലഭിച്ച ഛഠജ നല്‍കാം.
9 ആധാര്‍മൊബൈല്‍ ബന്ധിപ്പിക്കല്‍ പ്രക്രിയ പൂര്‍ത്തിയായാല്‍ 1 അമര്‍ത്തുക.
10 നിങ്ങള്‍ക്ക് മറ്റൊരു ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ 2ഉം അമര്‍ത്തുക.
റീവെരിഫിക്കേഷന്‍ ചെയ്യുമ്പോള്‍ ഒ.ടി.പി ലഭിക്കാന്‍ 30 മിനിറ്റ് വരെ വേണ്ടി വന്നേക്കാം.