ലോകത്തെ ഏറ്റവും വില കൂടിയ വോഡ്ക മോഷണം പോയി

0
91

കോപ്പന്‍ഹേഗന്‍: ലോകത്തെ ഏറ്റവും വില കൂടിയ വോഡ്ക മോഷണം പോയി. ഡെന്മാര്‍ക്കിലെ ബാറില്‍ നിന്നാണ് പ്രദര്‍ശനത്തിനായിവെച്ച വോഡ്ക മോഷണം പോയത്.

1.3 മില്യണ്‍ യുഎസ് ഡോളര്‍ വിലയുള്ള വോഡ്ക കഫേ 33 ബാറില്‍ നിന്നാണ് മോഷണം പോയത്.

മൂന്നു കിലോ സ്വര്‍ണവും അത്രയും തന്നെ വെള്ളിയും ഉപയോഗിച്ചാണ് റുസ്സോബാള്‍ട്ടിക് ബ്രാന്‍ഡിലുള്ള വോഡ്ക ഉണ്ടാക്കിയത്. കൂടാതെ വജ്രം പതിപ്പിച്ചതാണ് കുപ്പിയുടെ അടപ്പ്.