വിവാദ ഭൂമിയിടപാട് ചര്‍ച്ച ഇപ്പോള്‍ വേണ്ട; വൈദിക സമിതി യോഗം ഉപേക്ഷിച്ചു

0
48

കൊച്ചി: വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ചചെയ്യാന്‍ വിളിച്ചു ചേര്‍ത്ത എറണാകുളം-അങ്കമാലി അതിരൂപതയുടെ വൈദിക സമിതി യോഗം ഉപേക്ഷിച്ചു. പാസ്റ്ററല്‍ കമ്മിറ്റി യോഗത്തിന് ശേഷം മാത്രം വിഷയം ചര്‍ച്ച ചെയ്താല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് യോഗം മാറ്റിയെന്നതാണ് വിശദീകരണം.

അതേസമയം യോഗം ഉപേക്ഷിച്ചതിനെതിരെ പ്രതിഷേധവുമായി വൈദികര്‍ രംഗത്ത് എത്തി. യോഗം നടക്കാതിരിക്കാന്‍ ചിലര്‍ ഇടപെട്ടെന്നും യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ അല്‍മായര്‍ തടഞ്ഞെന്നും വൈദികര്‍ ആരോപിച്ചു. നേരത്തെ യോഗം നടത്തുന്നതിനെതിരെ അല്‍മായ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അതിരൂപതയില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ് യോഗം ഉപേക്ഷിച്ചത്. വിവാദ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് വീഴ്ച പറ്റിയെന്ന് സഭയുടെ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയരുന്നു. ഇതിലൂടെ അതിരൂപതയ്ക്ക് 40 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.