ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

0
60

തൃശ്ശൂര്‍: സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്.

പാര്‍ലമെന്റിന്റ നടപ്പുസമ്മേളന കാലത്തു തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി വ്യക്തമാക്കിയ സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചിരുന്നത്.