ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് കടകംപള്ളിയും ടികെഎ നായരും

0
99

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജകുടുംബാംഗത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് തെളിവുണ്ട്. എന്നാല്‍ സര്‍വ സന്നാഹങ്ങളും ഉള്ളവര്‍ മാത്രമേ അന്ന് ശബരിമലയില്‍ പ്രവേശിച്ചിരുന്നുള്ളൂവെന്നും കടകംപള്ളി പറഞ്ഞു.

അമ്മയുടെ മടിയില്‍ ഇരുത്തി ശബരിമല ക്ഷേത്രത്തില്‍ വച്ചായിരുന്നു തന്റെ ചോറൂണെന്ന് നിയുക്ത ശബരിമല ഉപദേശക സമിതി ചെയര്‍മാന്‍ ടികെഎ നായരും പറഞ്ഞു. 1939 ലാണ് ചോറൂണ്‍ ചടങ്ങ് നടത്തിയത്.

എന്തിന്റെ പേരിലായാലും സ്ത്രീ പുരുഷ അസമത്വം അംഗീകരിക്കില്ലെന്നും നമ്മള്‍ ബഹുമാനിക്കേണ്ടത് സാധാരണ യുക്തിക്ക് നിരക്കുന്ന കാര്യങ്ങളെയാണെന്നും ടി.കെ.എ നായര്‍ പറഞ്ഞു.