സുപ്രധാന താരങ്ങളെ നിലനിര്‍ത്തി ഐപിഎല്‍ ടീമുകള്‍

0
94

ന്യൂഡല്‍ഹി: 2018 ഐപിഎല്‍ സീസണിനായി സുപ്രധാന താരങ്ങളെയെല്ലാം വിവിധ ടീമുകള്‍ നിലനിര്‍ത്തി. വിരാട് കോഹ്‌ലിയെ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റര്‍ മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു തിരിച്ചെത്തി. 17 കോടി രൂപയ്ക്കാണു വിരാട് കോഹ്‌ലിയെ റോയല്‍ ചലഞ്ചേഴ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്. എംഎസ്.ധോണിയെയും രോഹിത് ശര്‍മയെയും 15 കോടിക്കാണ് ഇരു ടീമുകളും നിലനിര്‍ത്തിയിരിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യയെയും, ജസ്പ്രീത് ബുമ്രയെയും മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സുനില്‍ നരൈന്‍, ആന്ദ്രേ റസല്‍ എന്നിവരെയും ടീമില്‍ നിര്‍ത്തിയിട്ടുണ്ട്. ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സും നിശ്ചിത താരങ്ങളെ നിലനിര്‍ത്തി.
ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (15 കോടി), ഹാര്‍ദ്ദിക് പാണ്ഡ്യ(11 കോടി), ജസ്പ്രീത് ബുമ്ര (7 കോടി)

റോയല്‍ ചലഞ്ചേഴ്‌സ്- വിരാട് കോഹ്‌ലി (17 കോടി), എബി ഡിവില്ലിയേഴ്‌സ് (11 കോടി), സര്‍ഫറാസ് ഖാന്‍ (1.75 കോടി)

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്- റിഷാഭ് പന്ത് (എട്ടു കോടി), ക്രിസ് മോറിസ് (7.01 കോടി), ശ്രേയസ് അയ്യര്‍ (7 കോടി)

കിങ്‌സ് ഇലവന്‍ പഞ്ചാബ്- അക്‌സര്‍ പട്ടേല്‍ (6.75 കോടി)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- സുനില്‍ നരൈന്‍ (8.5 കോടി), അന്ദ്രെ റസെല്‍ (7 കോടി)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (12 കോടി), ഭുവനേശ്വര്‍ കുമാര്‍ (8.5 കോടി)

ചെന്നൈ സൂപ്പര്‍ കിങ്‌സ്- എംഎസ്.ധോണി (15 കോടി), സുരേഷ് റെയ്‌ന(11 കോടി), രവീന്ദ്ര ജഡേജ (7 കോടി)

രാജസ്ഥാന്‍ റോയല്‍സ്- സ്റ്റീവ് സ്മിത്ത് (12 കോടി)