2017ല്‍ ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ വാഹനങ്ങള്‍

0
104
 
   
     അനൂപ് കൈലാസനാഥ ഗിരി
ഇന്ത്യന്‍ വാഹന വിപണി വര്‍ഷംതോറും അതിശയകരമായ രീതികളില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം നിരവധി മികച്ച മോഡലുകളെയാണ് വാഹന നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചത്. വിലയിലും ഇന്ധനക്ഷമതയിലും രൂപഭംഗിയിലും മികവ് തെളിയിച്ച് 2017ല്‍ ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ആ കാറുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
       1.ജീപ്പ് കോമ്പസ്
സ്വന്തം പേരില്‍ ഒരു സെഗ്മെന്റ് വാഹനങ്ങള്‍ തന്നെ പുറത്തിറക്കിയ അമേരിക്കന്‍ കമ്പനിയാണ് ജീപ്പ്. ഗ്രാന്‍ഡ് ചെറോക്കിക്കും റാംഗ്ലര്‍ അണ്‍ലിമിറ്റഡിനും ശേഷം ജീപ്പ് ഇന്ത്യയില്‍ പുറത്തിറക്കിയ വാഹനമാണ് ജീപ്പ് കോമ്പസ്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച എസ്.യു.വികളില്‍ ഒന്ന്. 
1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളിലാണ് ജീപ് കോമ്പസിന്റെ വരവ്. 171 bhp കരുത്തും 350 Nm torque ഉം ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുമ്പോള്‍, 160 bhp കരുത്തും 250 Nm torque മാണ് പെട്രോള്‍ എഞ്ചിന്‍ പരമാവധി നല്‍കുന്നത്.
2.സ്വിഫ്റ്റ് ഡിസയര്‍
മാരുതിയുടെ ഏറ്റവും ജനപ്രിയമായ മോഡലുകളില്‍ ഒന്നാണ് സ്വിഫ്റ്റ് ഡിസയര്‍. രാജ്യത്ത് വില്‍ക്കുന്ന കാറുകളുടെ ടോപ് ടെന്‍ ലിസ്റ്റില്‍ മുന്നില്‍.  രൂപകല്‍പനയിലാണ് പുതിയ ഡിസയര്‍ കൂടുതല്‍ ഞെട്ടിക്കുന്നത്. ബംപിനോട് ചേര്‍ന്ന പുതിയ ഫ്രണ്ട് ഫേസിയ, ക്രോം ഫിനിഷുള്ള വീതിയേറിയ ഫ്രണ്ട് ഗ്രില്‍ എന്നിവയാണ് എക്സ്റ്റീരിയര്‍ സവിശേഷതകള്‍. മുന്‍വശം ന്യൂജന്‍ സ്വിഫ്റ്റിനെ പോലെയാണ്. ഇന്ത്യക്കാരുടെ അഭിരുചിക്കനുസരിച്ച് കൂടുതല്‍ ക്രോം ചേര്‍ത്തിരിക്കുന്നു. സി-പില്ലര്‍ കാറിന്റെ ബൂട്ടുമായി ഇണക്കത്തോടെ യോജിപ്പിച്ചിട്ടുള്ളതും മികച്ച രൂപഭംഗിക്കു കാരണമാകുന്നു.  
അകത്തളത്തിലും കാണാം ഈ മാസ്മരികത. ഡ്യുവല്‍ ടോണിലാണ് ഡാഷ്‌ബോര്‍ഡ്. തടിയില്‍ തീര്‍ത്ത ഉള്‍ഭാഗങ്ങളും ബെയ്ജ് അപ്‌ഹോള്‍സ്റ്ററിയും കാറിനകത്ത് പ്രീമിയം ഫീലുണ്ടാക്കും. ഡോറുകളുടെ ട്രിമ്മിലും തടിയുടെ ഭാഗങ്ങളുണ്ട്. പുതിയ ട്വിന്‍പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോണ്‍, ഡൈവ്രര്‍ക്ക് എളുപ്പത്തില്‍ കയറാനുമിറങ്ങാനും സഹായിക്കുന്ന ഫ്‌ലാറ്റ് ബോട്ടം, ആന്‍ഡ്രോയിഡ് കാര്‍പ്ലേയോടു കൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങള്‍. 
എന്‍ജിനില്‍ കാര്യമായ മാറ്റമില്ലെന്നാണ് അറിയുന്നത്. 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ ഡിഡിഐസ് ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ അഞ്ച് സ്പീഡ് ഗിയറുകള്‍. പെട്രോളില്‍ ഫോര്‍ സ്പീഡ് ഓട്ടോബോക്‌സും ഡീസലില്‍ ഫൈവ് സ്പീഡ് ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനും ലഭ്യമാണ്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. മുമ്പില്‍ രണ്ട് എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രെയ്ക്കിങ് സിസ്റ്റം (എബിഎസ്) എന്നിവയുടെ സാന്നിധ്യം സുഖയാത്ര സമ്മാനിക്കും. 
    3.ടാറ്റ നെക്‌സോണ്‍
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ടാറ്റ തങ്ങളുടെ എസ്.യു.വി നെക്‌സോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി വിഭാഗത്തിലാണ് നെക്‌സോണ്‍ ഉള്‍പ്പെടുന്നത്. ഈ ഗണത്തിലുള്‍പ്പെടുന്ന മാരുതി വിറ്റാറ ബ്രെസയ്ക്കും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിനും ശക്തനായ എതിരാളിയാകാന്‍ നെക്‌സോണിന് കഴിഞ്ഞു. വിപണിയില്‍ തുടരുന്ന നെക്‌സോണ്‍ തരംഗം തന്ന ഇതിനു തെളിവാണ്. 
റിസ്റ്റ് ബാന്‍ഡ് കീ, ഡ്രൈവിങ് മോഡ്, സ്ലൈഡിങ് ടാംബൂര്‍ തുടങ്ങി ഈ വിഭാഗത്തില്‍ തന്നെ ആദ്യമായി ഇടംപിടിക്കുന്ന പുതുമകളും ടാറ്റ മോട്ടോഴ്‌സ് നെക്‌സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച സുരക്ഷ ഉറപ്പാക്കാന്‍ ഇരട്ട എയര്‍ബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ആധുനിക ഡ്യുവല്‍ പാത്ത് സസ്‌പെന്‍ഷന്‍, കോണര്‍ സ്റ്റെബിലിറ്റി, റിയര്‍വ്യൂ പാര്‍ക്കിങ് സെന്‍സര്‍, കാമറ, ഐസോഫിക്‌സ് റിയര്‍ ഔട്ട്‌ബോഡ് എന്നിവയൊക്കെ ‘നെക്‌സോണി’ലുണ്ടാവും.ഷാര്‍ക് ഫിന്‍ ആകൃതിയുള്ള ആന്റിന, സഹയാത്രികയ്ക്കായി വാനിറ്റി മിറര്‍, മുന്നിലും പിന്നിലും 12 വോള്‍ട്ട് പവര്‍ ഔട്ട്പുട്ട്, സമ്പൂര്‍ണ പവര്‍ വിന്‍ഡോ, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ള്‍, ഫോള്‍ഡബ്ള്‍ ഔട്ടര്‍ റിയര്‍വ്യൂ മിറര്‍ എന്നിവയും ഈ എസ് യു വിയിലുണ്ട്.
മുന്‍ വാതിലുകളില്‍ രണ്ട് കുടകള്‍ സൂക്ഷിക്കാനുള്ള ഇടവും ടില്‍റ്റ് സ്റ്റീയറിങ് സഹിതം ഇ പി എസും ഇലക്ട്രിക് ടെയില്‍ ഗേറ്റ് അണ്‍ലോക്കും അപ്രോച്ച് ലാംപും സഹിതം റിമോട്ട് കീയും സ്‌റ്റൈല്‍ സമ്പന്നമായ റൂഫ് റയിലുമൊക്കെ ‘നെക്‌സ’ന്റെ സവിശേഷതകളാണ്. അകത്തളത്തില്‍ ആവശ്യത്തിനു സ്ഥലസൗകര്യത്തിനൊപ്പം 31 സംഭരണ സ്ഥലങ്ങളാണു വാഹനത്തില്‍ ടാറ്റ മോട്ടോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ ‘നെക്‌സോണ്‍’ വില്‍പ്പനയ്‌ക്കെത്തും. ‘റെവോട്രോണ്‍’ ശ്രേണിയില്‍ പുതിയ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ‘റെവോടോര്‍ക്’ ശ്രേണിയില്‍ പുതിയ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും ഉയര്‍ന്ന ഇന്ധനക്ഷമതയും മികച്ച പ്രകടനവുമാണു ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്. 
നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് 3,750 ആര്‍ പി എമ്മില്‍ 110 പി എസ് വരെ കരുത്തും 1,500 – 2,750 ആര്‍ പി എം നിലവാരത്തില്‍ 260 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാനാവും. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കുന്ന പരമാവധി കരുത്താവട്ടെ 5,000 ആര്‍ പി എമ്മിലെ 110 പി എസ് ആണ്. 2,000 – 4,000 ആര്‍ പി എമ്മിലെ 170 എന്‍ എമ്മാണ് ഈ എന്‍ജിന്റെ പരമാവധി ടോര്‍ക്. പെട്രോള്‍ എന്‍ജിനു ലീറ്ററിന് 18 കിലോമീറ്ററും ഡീസല്‍ എന്‍ജിന് 23 കിലോമീറ്ററുമാണു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
   4.റെനോ ക്യാപ്ചര്‍
കഴിഞ്ഞ വര്‍ഷം റെനോ അവതരിപ്പിച്ച സ്റ്റൈലിഷ് എസ്.യു.വിയാണ് ക്യാപ്ചര്‍. നിലവില്‍ നിരവധി രാജ്യങ്ങളിലായി പത്തുലക്ഷത്തിലേറെ എണ്ണം വിറ്റഴിച്ച കാപ്ച്ചറില്‍ നിന്ന് പ്ലാറ്റ്‌ഫോം അടക്കം നിരവധി മാറ്റങ്ങള്‍ സഹിതമാണ് ഇന്ത്യന്‍ ക്യാപ്ചര്‍ റെനോ അവതരിപ്പിച്ചത്.ഡസ്റ്ററില്‍ ഉപയോഗിച്ച അതേ പ്ലാറ്റ്ഫോമിലാണ് ക്യാപ്ച്ചറിന്റെ നിര്‍മാണം. മുന്‍ഭാഗത്തെ വലിയ ലോഗോ, എല്‍ഇഡി ഹെഡ്ലാമ്പ്, ത്രീഡി ഇഫക്‌റ്റോടു കൂടിയ എല്‍ ഇ ഡി ടെയില്‍ലാമ്പ് സ്‌റ്റൈലിഷ് ഇന്റീരിയര്‍ എന്നിവ ക്യാപ്റ്ററിന്റെ പ്രത്യേകതകളാണ്. 4333 എംഎം നീളവും, 1813 എംഎം വീതിയും 1613 എംഎം പൊക്കവും 2674 എംഎം വീല്‍ബെയ്‌സുമുണ്ട് വാഹനത്തിന്. 210 എംഎമ്മാണ് ഗ്രൗണ്ട് ക്ലിയറന്‍സ്.
റെനോയുടെ മറ്റു പല വാഹനങ്ങളിലുമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാകും ക്യാപ്റ്ററിനും. ഡസ്റ്ററിലേതുപോലെ ആറ് സ്പീഡ് ഗിയര്‍ബോക്‌സുകളും നാല് വീല്‍ഡ്രൈവ് മോഡലും ക്യാപ്റ്ററിനുമുണ്ട്. പെട്രോള്‍ മോഡലിന് 5600 ആര്‍പിഎമ്മില്‍ 104 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 142 എന്‍എം ടോര്‍ക്കുമുണ്ട്. ഡീസല്‍ മോഡലിന് 4000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 240 എന്‍എം ടോര്‍ക്കുമുണ്ട്. 
   5.ഹ്യൂണ്ടായ് വെര്‍ണ 
ഹോണ്ട സിറ്റിയ്ക്കും മാരുതി സിയാസിനും മുന്നില്‍ അടിയറവ് പറഞ്ഞ പഴയ വേര്‍ണയുടെ തിരിച്ചു വരവാണ് 2017 ല്‍ ഇന്ത്യ കണ്ടത്. വരവിന് പിന്നാലെ പുതു-തലമുറ വേര്‍ണ ഇന്ത്യയില്‍ സൂപ്പര്‍ ഹിറ്റായി.
പുതിയ വെര്‍ണയില്‍ പിന്‍ഭാഗത്തും ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എലാന്‍ട്രയുടേതിന് സമമമായ എല്‍.ഇ. ഡി. ടെയില്‍ ലാമ്പുകളും ബൂട്ടിലെ ലോഗോയും മാറ്റിയിട്ടുണ്ട്. പുറംമോടിയില്‍ മാത്രമാണ് പ്രധാന മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത്. ബോണറ്റിനടിയില്‍ പഴയ 1.4, 1.6 ലിറ്റര്‍ പെട്രോല്‍, ഡീസല്‍ എന്‍ജിനുകള്‍ തന്നെയായിരിക്കും. യഥാക്രമം 98 ബിഎച്ച്പി, 120 ബിഎച്ച്പി കരുത്തേകും ഈ എന്‍ജിന്‍. സിക്സ് സ്പീഡ് മാനുവലും ഓട്ടോമാറ്റിക്കുമായിരിക്കും ട്രാന്‍സ്മിഷന്‍. ക്യാബിനും എലാന്‍ട്രയ്ക്ക് സമമായിരിക്കും.
മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ  ഉപയോക്തക്കളില്‍ നടത്തുന്ന പണക്കൊള്ളയ്‌ക്കെതിരെ  ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ലോക്‌സഭനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്നാണ്